‘ചൂളമടിച്ച് കറങ്ങിനടക്കും ചോലക്കുയിലിന് കല്യാണം’ എന്ന പാട്ട് സമ്മർ ഇൻ ബെത് ലഹേം സിനിമ കണ്ടവരാരും മറക്കില്ല. മഞ്ജു വാര്യർ നായികയായി എത്തിയ സിനിമയിലെ പാട്ട് അന്നു തന്നെ വളരെയേറെ ഹിറ്റ് ആയിരുന്നു. കസിൻസിനൊപ്പം കറങ്ങി നടക്കുന്ന ആമിയായിട്ട് ആയിരുന്നു സമ്മർ ഇൻ ബെത് ലഹേമിൽ മഞ്ജു വാര്യർ എത്തിയത്. ഇപ്പോൾ ഇതാ, ചേട്ടൻ മധൂ വാര്യർക്കും മകൾ ആവണിക്കുമൊപ്പം സൈക്കിളിൽ ചുറ്റിയടിക്കുകയാണ് മഞ്ജു വാര്യർ. വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നീല ജീൻസും കറുത്ത ടീ ഷർട്ടും ധരിച്ചാണ് മഞ്ജു വാര്യർ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കൂളിംഗ് ഗ്ലാസും ധരിച്ചിട്ടുണ്ട്.
സിനിമാ തിരക്കുകളിൽ നിന്ന് മാറിനിന്ന് ആണ് ചേട്ടനൊപ്പം മഞ്ജു അവധി ആഘോഷിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് വീഡിയോയിൽ മഞ്ജു വാര്യർ പ്രത്യക്ഷപ്പെടുന്നത്. മധു വാര്യർക്കും മകൾക്കും ഒപ്പമാണ് മഞ്ജു വാര്യർ അവധി ആഘോഷിക്കുന്നത്. തന്റെ പുതിയ സിനിമകളുടെ വിശേഷങ്ങളും കൂട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങളും എല്ലാം മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്.
ഏതായാലും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് മാറിനിന്ന മഞ്ജു വാര്യർ ഒരു ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. പിന്നീട് നിരവധി സിനിമകളിൽ സജീവമായ മഞ്ജു വാര്യർ ഇപ്പോൾ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ്. മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന സിനിമയിലും മഞ്ജു അഭിനയിക്കുന്നുണ്ട്.