ഫേസ്ബുക്കിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് ഒരു കവർ ചിത്രം മാറ്റലാണ്. നടി മഞ്ജു വാര്യർ അപ് ലോഡ് ചെയ്ത പുതിയ ഫേസ്ബുക്ക് കവർചിത്രം ഒരു വെറും കവർ ചിത്രമല്ലെന്നാണ് ആരാധകർ കരുതുന്നത്. ‘യു ആർ ദ ജേണി’ എന്നാണ് കവർ ഫോട്ടോ. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് ഇന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മഞ്ജു വാര്യർ കവർ ഫോട്ടോ മാറ്റിയിരിക്കുന്നത്.
വേറെ ഒന്നും കവർ ഫോട്ടോയിൽ പരാമർശിക്കുന്നില്ലെങ്കിലും ദിലീപ് കേസുമായി ബന്ധപ്പെട്ട് അനുകൂലമായും പ്രതികൂലമായും നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ചിലർ താരത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതിന് ഒപ്പം സത്യം ജയിക്കുമെന്നും പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് ഇന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് ആയിരുന്നു ദിലീപിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ, ദിലീപിന് എതിരെ താൻ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ തനിക്കും കുടുംബത്തിനും എതിരെ ദിലീപ് അനുകൂലികളിൽ നിന്ന് നിരന്തര അധിക്ഷേപമാണ് ഉണ്ടാകുന്നതെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു.