സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ബോളിവുഡിലേക്ക്. കഴിഞ്ഞ ദിവസം പുതിയ ചിത്രമായ ‘ദി പ്രീസ്റ്റിന്റെ’ പ്രഖ്യാപനവേളയില്‍ തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് സിനിമയുടെ വിവരങ്ങള്‍ പുറത്തു വരുന്നത്. നടന് മാധവനൊപ്പമാണ് നടിയുടെ ബോളിവുഡ് അരങ്ങേറ്റം.
Wishing #ManjuWarrier all the best as she makes her #Bollywood debut opposite @ActorMadhavan . @ManjuWarrier4 will shoot for the #Hindi film in #Bhopal. Other details to follow. pic.twitter.com/HBNWDk1mwH
— Sreedhar Pillai (@sri50) March 10, 2021
നവാഗതനായ കല്‍പേഷ് ആണ് സംവിധാനം. അമേരിക്കി പണ്ഡിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധര്‍ പിള്ളയാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. മാധവനൊപ്പം മഞ്ജു ബോളിവുഡില്‍ എത്തുന്നുവെന്നും ചിത്രം ഭോപ്പാലിലാവും ഷൂട്ട് ചെയ്യുകയെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. അതേസമയം മഞ്ജു വാര്യര്‍ നായികയായി എത്തിയ ‘പ്രതി പൂവന്‍കോഴി’യുടെ ഹിന്ദി റീമേക് അവകാശം ബോണി കപൂര്‍ സ്വന്തമാക്കിയിരുന്നു.