നീണ്ട കാത്തിരിപ്പിനൊടുവില്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമനെ പാകിസ്താന് ഇന്ത്യക്ക് കൈമാറി. വാഗാ അതിര്‍ത്തിയില്‍ നിറഞ്ഞ ജനക്കൂട്ടമാണ് അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നെങ്കിലും, ഇവരോട് ഒഴിഞ്ഞ് പോകാന്‍ സൈനിക കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വ്യോമസേന എയര്‍ വൈസ് മാര്‍ഷലുകളായ ആര്‍ജികെ കപൂര്‍, ശ്രീകുമാര്‍ പ്രഭാകരന് എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
അഭിനന്ദനിനെ ആശംസാവാക്കുകളാൽ സ്വീകരിച്ചിരിക്കുകയാണ് സിനിമാലോകം.മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരും അഭിനന്ദനിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ കൂടിയായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :
ധീര ജവാനെ ഹൃദയം കൊണ്ട് വരവേൽക്കാം… അഭിനന്ദനങ്ങൾ അഭിനന്ദൻ…. ശിരസ് ഉയർത്തിപ്പിടിച്ചതിന്… രാജ്യത്തിന്റെ അഭിമാനം വാനോളമെത്തിച്ചതിന്… എതിരാളിയെക്കൊണ്ട് സ്വാതന്ത്ര്യം എന്ന് പറയിച്ചതിന്…