സന്തോഷ് ശിവൻ ഒരുക്കുന്ന ജാക്ക് ആൻഡ് ജിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് മഞ്ജു വാര്യർക്ക് പരിക്കേറ്റു. ചിത്രത്തിലെ ഒരു ആക്ഷൻ രംഗം ചിത്രീകരിച്ചു കൊണ്ടിരുന്നപ്പോഴാണ് അപകടം പറ്റിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച നടിയുടെ നെറ്റിയിലാണ് പരിക്ക് എന്നാണ് റിപ്പോർട്ടുകൾ. നാളെ പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ കാരണത്താൽ ഇനിയും വൈകുമെന്നാണ് കരുതുന്നത്. കാളിദാസ് ജയറാം, സൗബിൻ ഷാഹിർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മഞ്ജു വാര്യരുടേതായി അടുത്ത റിലീസിന് ഒരുങ്ങുന്നത് മോഹൻലാൽ നായകനായ വമ്പൻ ചിത്രം ഒടിയനാണ്. ഡിസംബർ 14ന് ഒടിയൻ തീയറ്ററുകളിൽ എത്തും.