മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ വീണ്ടും ക്യൂട്ട് ലുക്കിൽ. കല്യാണ്‍ ജ്വല്ലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിനാണ് താരം നീല നിറത്തിലുള്ള നീളൻ ഗൗൺ ധരിച്ച് എത്തിയത്. ഏതായാലും ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലാണ് വൈറലായിരിക്കുന്നത്. സിംപിൾ ആയിട്ടുള്ള ഗൗൺ ധരിച്ചാണ് മഞ്ജു വാര്യർ ചടങ്ങിനെത്തിയത്. ഹെയർസ്റ്റൈലിലും ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്.
താനും കല്യാണം തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചും മഞ്ജു വാര്യർ മനസു തുറന്നു. കല്യാണ്‍ ജ്വല്ലേഴ്സ് നോയ്ഡയിലെ ദ ഗ്രേറ്റ് ഇന്ത്യ പ്ലേയ്സ് ജി ഐ പി മാള്‍, ദ്വാരകയിലെ വേഗാസ് മാള്‍ എന്നിവിടങ്ങളിലായി രണ്ട് പുതിയ ഷോറൂമുകള്‍ തുറന്നു. ഇതോടെ കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യയിലും മധ്യപൂര്‍വദേശങ്ങളിലുമായി 150 ഷോറൂമുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന് പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ എട്ടുവർഷമായുള്ള കല്യാണുമൊത്തുള്ള യാത്ര വ്യക്തിപരമായി തനിക്ക് ഏറെ സന്തോഷവും അഭിമാനവും നല്‍കുന്നതാണെന്ന് മഞ്ജു വാര്യർ പറഞ്ഞു. ചടങ്ങിൽ മഞ്ജു വാര്യരെ കൂടാതെ കല്യാണ്‍ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്, രമേഷ് കല്യാണരാമന്, കല്യാണിന്റെ പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍മാരായ പഞ്ചാബിൽ നിന്നുള്ള വാമിക്വ ഗാബി, വെസ്റ്റ് ബംഗാളില്‍നിന്നുള്ള റിതാഭരി ചക്രവര്‍ത്തി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിനു വേണ്ടിയുള്ള പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ ആണ്.