എറണാകുളത്തിന്റെ ചരിത്രത്തിലെ ആദ്യ ലേഡീസ് ഫാൻസ് ഷോ എന്ന ബഹുമതിയും ലാലേട്ടന്റെ ഒടിയന് സ്വന്തം. മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്റെ ലേഡീസ് യൂണിറ്റാണ് ഫാൻസ് ഷോ നടത്തുന്നത്. ഫാൻസ് ഷോക്കുള്ള ടിക്കറ്റ് ഒടിയന്റെ നായിക മഞ്ജു വാര്യരാണ് ലോഞ്ച് ചെയ്തത്. ഡിസംബർ 14ന് ഒടിയന്റെ റിലീസിനോട് അനുബന്ധിച്ച് വൈറ്റില ഗോൾഡ് സൂക്കിലെ ക്യു സിനിമാസിൽ രാവിലെ 9:30 നു ലേഡീസ് ഫാൻസ് ഷോ നടത്തുന്നത്. ടിക്കറ്റ് ലഭിക്കാനായി വിളിക്കുക : Sukanya 9495464546
ലോകമെമ്പാടുമുള്ള മലയാളി സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന് ഇതിനകം തന്നെ നാനൂറിനടുത്ത് ഫാൻസ് ഷോകൾ സജ്ജമായിക്കഴിഞ്ഞു. വിജയ് ചിത്രം സർക്കാരിന്റെ റെക്കോർഡാണ് ഒടിയൻ ഇപ്പോൾ ഭേദിച്ചിരിക്കുന്നത്. മലയാളസിനിമയിലെ ഒട്ടേറെ റെക്കോർഡുകൾ തകർത്തെറിയുവാൻ ഒരുങ്ങിയെത്തുന്ന ഒടിയനെ വരവേൽക്കാൻ പ്രായഭേദമന്യേ എല്ലാ മലയാളി പ്രേക്ഷകരും തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.