ഇലക്ഷന് പിന്നാലെ കൂട്ട പരിശോധന കൂടി കേരള സർക്കാർ നടത്തിത്തുടങ്ങിയതിനാൽ കേരളത്തിൽ കോവിഡിന്റെ കാഠിന്യം ഏറെ കൂടിയിരിക്കുന്ന കാഴ്ച്ച ഏവരും കണ്ട് ഭയപ്പെട്ടിരിക്കുകയാണ്. രാത്രികാല കർഫ്യൂ കൂടി പ്രഖ്യാപിച്ചതോടെ തിരിച്ചുവരവിന്റെ പാതയിൽ ആയിരുന്ന തീയറ്റർ – സിനിമ വ്യവസായവും വീടിനും പ്രതിസന്ധി ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യരും സണ്ണി വെയ്നും ഒന്നിച്ച ചതുർമുഖം മികച്ച അഭിപ്രായങ്ങളുമായി തീയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് ഇപ്പോൾ കോവിഡ് പടർന്നു പിടിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ കോവിഡ് മൂലം ചതുർമുഖം തീയറ്ററുകളിൽ നിന്നും പിൻവലിക്കുകയാണ് എന്നറിയിച്ചിരിക്കുകയാണ് നായികയും നിർമ്മാതാവുമായ മഞ്ജു വാര്യർ. സുരക്ഷിതമായ ഒരു സമയം തിരികെ എത്തുമ്പോൾ സിനിമ തീർച്ചയായും തീയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുമെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.