മലയാളത്തിന്റെ പ്രിയ താരമാണ് മഞ്ജുവാര്യര്‍. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ ചുവടുറപ്പിച്ച താരം പരസ്യ ചിത്രങ്ങളിലും സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ മഞ്ജു സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
സജിത്ത് ആന്‍ഡ് സുജിത്തായിരുന്നു മഞ്ജുവിന്റെ ഹെയര്‍ സ്റ്റൈല്‍ ഒരുക്കിയത്. മഞ്ജു ഹെയര്‍ കട്ടിംഗിനായി സ്ഥിരം എത്തുന്നതും ഇവിടെ തന്നെയാണ്. സജിത്ത് ആന്‍ഡ് സുജിത്താണ് മഞ്ജുവിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മഞ്ജുവിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷവും ഇരുവരും പങ്കുവച്ചു. ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ കമന്റുമായി മഞ്ജുവിന്റെ ആരാധകരും രംഗത്തെത്തി. മഞ്ജുവിന്റെ ലുക്കാകെ മാറി, കിടിലന്‍ ലുക്ക് എന്നിങ്ങനെയാണ് കമന്റുകള്‍. എന്നാല്‍ താരത്തിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ ഇഷ്ടമായില്ലെന്ന് പറയുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.
ആയിഷ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് മഞ്ജു ഇപ്പോള്‍. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് റാസല്‍ ഖൈമയിലാണ് നടക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.