നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രിയ നായികയുടെ പുതിയ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നാല്പത്തിരണ്ടു വയസ്സുകാരിയായ മഞ്ജുവിന്റെ പുതിയ ഫോട്ടോ കണ്ടാൽ പ്രായം തോന്നിക്കുകയേ ഇല്ലായെന്നാണ് ആരാധകർ പറയുന്നത്. ലേഡി മമ്മൂട്ടി എന്ന് വിശേഷിപ്പിക്കുന്നവരുമുണ്ട്.
ഇപ്പോൾ തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ദി പ്രീസ്റ്റിലെ മഞ്ജുവിന്റെ കഥാപാത്രത്തിന് ഗംഭീര കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം, ജാക്ക് ആൻഡ് ജിൽ, കയറ്റം, ചതുർമുഖം, ലളിതം സുന്ദരം, മേരി ആവാസ് സുനോ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.