മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. തന്റെ ഏറ്റവും പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ പ്രചരണപരിപാടികളുടെ ഭാഗമായുള്ള പ്രസ് മീറ്റില്‍ പങ്കെടുക്കാനാണ് ക്യൂട്ട് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ താരം എത്തിയത്. ഈ ചിത്രം മഞ്ജുവും തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. കിടിലന്‍ മേക്ക് ഓവറാണ് മഞ്ജുവിന്റെത്.
മഞ്ജുവാരിയരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രമാണ് ‘ചതുര്‍മുഖം’. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. ജിസ്സ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന് തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
❤️
#ChathurMukhamMovie #ChathurMukham
Thank you @insta_stories_of_sarath for the picture!Posted by Manju Warrier on Thursday, 25 March 2021