മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യര്‍. താരം ആദ്യമായി അഭിനയിച്ചത് 1995-ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ്. 18-ാമത്തെ വയസ്സില്‍ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപാത്രത്തേയും അവതരിപ്പിച്ചു. അതിനു ശേഷം ഏകദേശം 20 ഓളം സിനിമകളില്‍ മൂന്ന് വര്‍ഷത്തെ കാലയളവില്‍ വ്യത്യസ്ത നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു നിറഞ്ഞു നിന്നു.
നടന് ദിലീപുമായുള്ള വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞിരുന്നു മഞ്ജു. പിന്നീട് വിവാഹബന്ധം വേര്‍പെടുത്തി 16 വര്‍ഷങ്ങള്‍ക്കു ശേഷം 2014-ല്‍ ഹൗ ഓള്‍ഡ് ആര് യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. അതിന് ശേഷം പത്ത് സിനിമയിലധികം അഭിനയിച്ചു. സോഷ്യല്‍ മീഡിയയിലും സജീവമാണ് മഞ്ജു. താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറല്‍ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോയാണ്.
മനോരമ കലണ്ടര്‍ 2021 മൊബൈല്‍ ആപ്പിനു വേണ്ടി നടത്തിയ പ്രത്യേക ഫോട്ടോഷൂട്ടില്‍ നിന്നുള്ളതാണ് ചിത്രം. അരുണ്‍ മാത്യുവാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.കൂടുതല്‍ ചെറുപ്പമായി സ്റ്റൈലിഷ് ലുക്കില്‍ നില്ക്കുന്ന മഞ്ജുവിനൊപ്പം ഒരു ഒട്ടകപ്പക്ഷിയെയും ഈ ചിത്രത്തില്‍ കാണാം. ടൊവീനോ തോമസ്, സൗബിന് ഷാഹിര്‍, കുഞ്ചാക്കോ ബോബന്, അഹാന കൃഷ്ണ, രഞ്ജിനി ജോസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിനു കമന്റിട്ടിട്ടുണ്ട്.