സിനിമയിൽ സജീവമായ അത്രയും തന്നെ സജീവമാണ് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിലും. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് കൂളിംഗ് ഗ്ലാസ് ധരിച്ചു നിൽക്കുന്ന ക്യൂട് ലുക്കിലുള്ള ചിത്രങ്ങൾ മഞ്ജു വാര്യർ പങ്കു വെച്ചത്. ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
‘The happiest smiles make your eyes crinkle’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. രാജീവൻ ഫ്രാൻസിസ് പകർത്തിയ മൂന്ന് ചിത്രങ്ങളാണ് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധി പേരാണ് പുതിയ ചിത്രത്തിന് അഭിനന്ദന സന്ദേശങ്ങളുമായി കമന്റ് ബോക്സിൽ എത്തിയത്. ‘എല്ലായ്പ്പോഴും മനോഹരമായിരിക്കുന്നത് പോലെ നിങ്ങളുടെ ചിരി ഇന്നും മനോഹരമാണ്’, ‘മനോഹരം,ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ അങ്ങനെ പോകുന്നു കമന്റുകൾ.
നിലവിൽ വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ അഭിനയിക്കുന്നത്. സൗബിൻ ഷാഹിറാണ് നായകൻ. മഹേഷ് വെട്ടിയാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡിക്ക് പ്രാധാന്യം നൽകിയുള്ളതാണ് ചിത്രം.