പ്രേക്ഷകലക്ഷങ്ങളുടെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മമ്മൂക്കയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ദി പ്രീസ്റ്റ് മികച്ച വിജയം കുറിച്ച് പ്രദർശനം തുടരുകയാണ്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച ചിത്രം ഒരു പാരാസൈക്കോളജിക്കൽ ത്രില്ലറാണ്. കഥയിലെ പുതുമയും അവതരണത്തിലെ വ്യത്യസ്ഥതയുമാണ് ചിത്രത്തെ ഇത്ര വലിയ വിജയത്തിൽ എത്തിച്ചത്. ഇപ്പോഴിതാ പ്രീസ്റ്റ് ലൊക്കേഷനിൽ വെച്ച് മമ്മൂക്ക പകർത്തിയ തന്റെ ഫോട്ടോസ് പങ്ക് വെച്ചിരിക്കുകയാണ് മഞ്ജു വാര്യർ. മലയാളത്തിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫറായ മമ്മൂക്ക പകർത്തിയ ഈ ചിത്രങ്ങൾ തനിക്കൊരു നിധിയാണെന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.
സണ്ണി വെയ്നൊപ്പം അഭിനയിക്കുന്ന മലയാളത്തിലെ ആദ്യ ടെക്നോ – ഹൊറർ ചിത്രം ചതുർമുഖമാണ് മഞ്ജു വാര്യരുടെ റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. ഏപ്രിൽ 8ന് ചിത്രം തീയറ്ററുകളിലെത്തും. അതേ സമയം മമ്മൂക്കയുടെ റിലീസിനെത്തിയ ഏറ്റവും പുതിയ ചിത്രമായ വൺ പ്രേക്ഷകപ്രശംസ നേടി പ്രദർശനം തുടരുകയാണ്.