മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഇപ്പോൾ മലയാളത്തിലും തമിഴിലുമായി വളരെ തിരക്കിലാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തിയ മഞ്ജുവാര്യർക്ക് കൈ നിറയെ വേഷങ്ങളാണ് ലഭിക്കുന്നത്. സല്ലാപം എന്ന ദിലീപ് നായകനായ ചിത്രത്തിൽ അഭിനയിച്ചതോടെയാണ് മഞ്ജു വാര്യരുടെ കരിയർ ആകെ മാറിമറിഞ്ഞത്. അന്ന് മുതൽ മഞ്ജുവാര്യർക്ക് ഒപ്പം വിവാദങ്ങളും വളർന്നിരുന്നു. ദിലീപുമായി പ്രണയത്തിലായിരുന്ന മഞ്ജുവാര്യരുടെ വിവാഹം സിനിമാ ലോകം ഏറെ ആവേശത്തോടെയായിരുന്നു നോക്കിക്കണ്ടത്.
ദിലീപിനും മകൾ മീനാക്ഷിക്കും ഒപ്പം മഞ്ജുവാര്യർ വളരെ സന്തോഷമായ രീതിയിൽ കുടുംബ ജീവിതം നയിച്ചു വരികയായിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയും മീനാക്ഷി അച്ഛനൊപ്പം പോവുകയും ചെയ്തു. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തു എങ്കിലും പിന്നീട് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ തിരിച്ചുവരവ് നടത്തി. തന്റെ വ്യക്തിജീവിതത്തിലും അഭിനയ ജീവിതത്തിലും ഇതുവരെ സംഭവിച്ച എല്ലാ കാര്യങ്ങളിലും താൻ സന്തോഷവതിയാണെന്നും ഉള്ള മഞ്ജുവാര്യരുടെ അഭിപ്രായം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചാവിഷയം ആവുകയാണ്.
താൻ കടന്ന് പോയ വഴികളിൽ തനിക്കു വിഷമം ഉണ്ടായിട്ടില്ലെന്നും ഇപ്പോൾ നടക്കുന്നത് ഒന്നും ആരും മുൻകൂറായി നിചയിച്ചതല്ലന്നും, താൻ ജീവിതത്തിന് ഒപ്പം മുന്നോട്ട് പോവുകയാണ് എന്നാണ് മഞ്ജുവിന്റെ അഭിപ്രായം. ഇതിന്റെ മറു ചോദ്യമായി ദിലീപ് ബന്ധം നഷ്ടമായതും മകൾ മീനാക്ഷി ദിലീപിന് ഒപ്പം പോയത് ഒന്നും തന്നെ വിഷമിപ്പിച്ചിട്ടില്ല എന്നാണോ അർത്ഥമെന്നും ചിലർ ഇപ്പോൾ ചോദിക്കുന്നു.