ഏറെ വിജയപ്രതീക്ഷയോടെ കാത്തിരുന്ന ലൂസിഫർ ചിത്രത്തിൽ അഭിനയിക്കുവാൻ സാധിച്ചുവെന്നത് തന്നെ സംബന്ധിച്ച് ഒരു ഡബിൾ ലോട്ടറി അടിക്കുന്നത് പോലെയായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ. പ്രിയദര്‍ശിനി രാമദാസ് എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രമായും മഞ്ജു വാര്യര്‍ നായികയും ബോളിവുഡ് നടന് വിവേക് ഒബ്റോയി പ്രതിനായക കഥാപാത്രമായുമെത്തുന്ന ചിത്രം എന്നത് പോലെ തന്നെ പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭം, മുരളി ഗോപിയുടെ തിരക്കഥ എന്നീ ഘടകങ്ങളും പ്രേക്ഷകരെ ചിത്രത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതാണ്. മാർച്ച് 28നാണ് ചിത്രം വമ്പൻ റിലീസിന് എത്തുന്നത്.