വൻ വിജയം കുറിച്ച് മുന്നേറുന്ന ഒടിയനിലെ മഞ്ജു വാര്യർ പറഞ്ഞ ‘കുറച്ച് കഞ്ഞി എടുക്കട്ടേ മാണിക്യാ’ എന്ന ഡയലോഗ് ട്രോളന്മാർക്ക് ചാകരയാണ് കൊണ്ട് വന്നത്. ഇപ്പോഴിതാ ആ ട്രോളുകൾക്ക് മറുപടിയുമായി മഞ്ജു വാര്യർ. സിനിമ ഡാഡി ഫൺ ചാറ്റ് ഷോയായ എങ്കിലേ എന്നോട് പറ എന്ന പ്രോഗ്രാമിലാണ് മഞ്ജു മനസ്സ് തുറന്നത്. തന്നെ കുറിച്ചുള്ള ട്രോളുകൾ വളരെ ആസ്വദിച്ചെന്ന് മഞ്ജു വ്യക്തമാക്കി. അങ്ങനെയൊരു സീരിയസ് രംഗത്ത് ട്രോള് കണ്ടെത്തിയ ട്രോളന്മാരെയും മഞ്ജു അഭിനന്ദിച്ചു. തന്റെ ലൈഫിൽ ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫ് ആണിതെന്നും താനിത് അടിച്ചു പൊളിക്കുമെന്നും മഞ്ജു തുറന്നു പറഞ്ഞു. വീട്ടിൽ വരുന്നവരോട് ചായ വേണമോ എന്നല്ല, കഞ്ഞി എടുക്കട്ടേ എന്നാണ് ഇപ്പോൾ ചോദിക്കുന്നതെന്നും ഹാസ്യരൂപേണ മഞ്ജു വാര്യർ പറഞ്ഞു.