തേവര സേക്രഡ് ഹാര്‍ട്സ് കോളജ് യൂണിയന് ഉദ്ഘാടനത്തിൽ മഞ്ജു വാരിയർ തന്റെ പുതിയ വണ്ടി ഓടിച്ചായിരുന്നു കോളജിലേയ്ക്ക് എത്തിയത്. യൂണിയൻ ഭാരവാഹികളും വിദ്യാർഥികളും ചേർന്ന് ആവേശകരമായ സ്വീകരണമാണ് താരത്തിനായി ഒരുക്കിയത്. താരം വിദ്യാർഥികളുടെ കൂടെ ചുവട് വക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വയറലായിരുന്നു. മഞ്ജുവാര്യരുടെ സിനിമകളിലെ പാട്ടുകൾ കോർത്തിണക്കി വിദ്യാർഥികൾ ഒരുക്കിയ നൃത്ത പരിപാടിയുടെ അവസാനം സാക്ഷാൽ മഞ്ജുവും അവർക്കൊപ്പം ചേർന്ന് ഡാൻസ് ചെയ്തു.
കണ്ണാടിക്കൂടു കൂട്ടി…..’ എന്ന ഗാനത്തിനനുസരിച്ച് വിദ്യാർഥികൾക്കൊപ്പം ആവേശത്തോടെ നൃത്തം വയ്ക്കുന്ന മഞ്ജുവിനെ ആണ് വീഡിയോയിൽ കാണാൻ സാധിച്ചത്. പ്രിയ താരത്തിന്റെ നൃത്തം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നാല്‍പ്പത്തിയൊന്നിന്റെ ചെറുപ്പം എന്ന കാപ്ഷനോടെ
നിരവധി പേരാണ് വിഡിയോ പങ്കു വച്ചത്. മഞ്ജുവിനൊപ്പം വേദിയില്‍ ചുവടുവെച്ചവരില്‍ ഒരാള്‍ നടി ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയാണ്. വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇത് അരുന്ധതിയാണെന്ന് പലരും തിരിച്ചറിഞ്ഞ്. നൃത്തം ചെയ്ത ശേഷം മഞ്ജു അരുന്ധതിയെ കെട്ടിപ്പിടിക്കുന്നത് വിഡിയോയില്‍ കാണുവാൻ സാധിക്കും. മുന്‍പ് ടിക് ടോക് വിഡിയോകളിലൂടെ നിരവധി ആരാധകരെ നേടിയ അരുന്ധതി ഇപ്പോള്‍ മഞ്ജുവിനൊപ്പം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി.ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് .ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
ഉണ്ണി ആറിന്റെ പ്രതി പൂവൻ കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.എന്നാൽ ഇത് ആ നോവൽ അല്ലായെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു.ഉണ്ണി ആർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ആഴ്ച്ച പുറത്ത് വിട്ടിരുന്നു.മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പോസ്റ്റർ പുറത്ത് വിട്ടത്.പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.ചിത്രം ക്രിസ്ത്മസ് റിലീസായി തിയറ്ററുകളിൽ എത്തും.ക്രിസ്തുമസിന് ഒരു പിടി ചിത്രങ്ങളാണ് റിലീസിനായി എത്തുന്നത്.കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായ മഞ്ജുവിന്റെ സാന്നിധ്യം പ്രതി പൂവൻ കോഴിയെ ക്രിസ്ത്മസ് ചിത്രങ്ങളിലെ ഏറ്റവും മുൻപന്തിയിലുള്ള മത്സര ചിത്രങ്ങളിൽ ഒന്നാക്കി മാറ്റുന്നു.
ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ജി ബാലമുരുകന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കാരണമായ ചിത്രമായിരുന്നു.’ഹൗ ഓൾഡ് ആർ യു’.ചിത്രം സംവിധാനം ചെയ്തിരുന്നതും റോഷൻ ആൻഡ്രൂസ് തന്നെയായിരുന്നു.ഏറെ കാലത്തിന് ശേഷം വീണ്ടും റോഷൻ ആൻഡ്രൂസുമായി മഞ്ജു വാര്യർ ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.കായംകുളം കൊച്ചുണ്ണിയുടെ വലിയ വിജയത്തിന് ശേഷം റോഷനും നിർമാതാവ് ഗോകുലം കോപാലനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേക കൂടിയുണ്ട് പ്രതി പൂവൻ കോഴിക്ക്.