മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ തന്റെ ഏറ്റവും പുതിയ ചിത്രമായ ചതുര്‍മുഖത്തിന്റെ പ്രചരണപരിപാടികളുടെ ഭാഗമായുള്ള പ്രസ് മീറ്റില്‍ പങ്കെടുക്കാൻ ക്യൂട്ട് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ എത്തിയ ഫോട്ടോ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കൊറിയൻ നായികയെ പോലെയിരിക്കുന്നുവെന്നാണ് ആരാധകർ കമന്റ് ചെയ്തത്. വൈറലായ ആ ലുക്ക് അനുകരിച്ച് ആരാധകരും മുന്നോട്ട് എത്തിയിരുന്നു. ഇപ്പോഴിതാ ഒരു മുത്തശ്ശിയും ആ ലുക്ക് അനുകരിച്ചിരിക്കുകയാണ്. ഇതിലും വലിയ സമ്മാനം എനിക്ക് കിട്ടാനില്ലായെന്ന് കുറിച്ച് മഞ്ജു വാര്യർ തന്നെയാണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്. ലക്ഷ്മി ആന്റിക്ക് ഒത്തിരിയേറെ സ്നേഹമേകുന്നുവെന്നും നടി കുറിച്ചു.
അതേ സമയം കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചതുർമുഖം തീയറ്ററുകളിൽ നിന്നും പിൻവലിച്ചിരിക്കുകയാണ്. മഞ്ജുവാരിയരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രമാണ് ‘ചതുര്‍മുഖം’. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ മലയാളത്തിലെ ആദ്യത്തെ ഈ ടെക്നോ-ഹൊറര്‍ സിനിമയിലുണ്ട്. നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. ജിസ്സ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന് തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.