Thursday, July 2

ഈ പേക്കൂത്തുകളെല്ലാം അവളെ തളര്‍ത്തികളയുമെന്ന് കരുതിയ ഞങ്ങള്‍ക്ക് തെറ്റിപ്പോയി !!! മറുപടിയുമായി മഞ്ജു പത്രോസ്

Pinterest LinkedIn Tumblr +

സോഷ്യല്‍മീഡിയയിലെ ആക്രമണങ്ങളും പേക്കൂത്തുകളും അവളെ തളര്‍ത്തികളയുമെന്ന് കരുതിയ ഞങ്ങള്‍ക്ക് തെറ്റിപ്പോയി !!! മറുപടിയുമായി മഞ്ജു പത്രോസ്

ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ സൈബര്‍ ആക്രമണം നേരിടേണ്ടിവന്ന നടി മഞ്ജു പത്രോസ് മറുപടിയുമായി രംഗത്ത്. മഞ്ജുവിന്റെ സുഹൃത്ത് സിമിയാണ് സോഷ്യല്‍മീഡിയ കുറിപ്പിലൂടെ പങ്കുവച്ചത്.

എലിമിനേഷനില്‍ പുറത്തുവന്ന അവസാനനിമിഷത്തില്‍ മഞ്ജു ഇത്രയും സന്തോഷത്തോടെ ആ സമയങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.. പഴയ മഞ്ജു തന്നെയാണ് അതിനകത്തുന്ന് ഇറങ്ങി വരുന്നതെന്ന് എനിക്ക് അപ്പോഴേ ഉറപ്പായിരുന്നു എന്നും സിമി പറഞ്ഞു.എന്നെ എനിക്കറിയാം എന്റെ ഫാമിലിക്ക് അറിയാം നിനക്കറിയാം എന്റെ ഫ്രണ്ട്‌സിന് അറിയാം. അറിയാന്‍ പാടില്ലാത്തവര്‍ വിലയിരുത്തുന്നതിന് വില കല്‍പ്പിക്കാന്‍ എനിക്ക് ഇപ്പോ സമയമില്ല എന്നാണ് മഞ്ജു പ്രതികരിച്ചത്.

കുറിപ്പ് വായിക്കാം:

ഹായ് സിമിയാണ്,

എല്ലാവര്‍ക്കും നമസ്‌കാരം. എന്റെ മഞ്ജു മോളിങ്ങെത്തി.. ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് സോഷ്യല്‍മീഡിയയില്‍ നടത്തിയ ആക്രമണങ്ങളും പേക്കൂത്തുകളും അവളെ തളര്‍ത്തികളയുമെന്ന് കരുതിയ ഞാന്‍ എന്തൊരു മണ്ടിയാണ്..എലിമിനേഷനില്‍ പുറത്തുവന്ന അവസാനനിമിഷത്തില്‍ അവള്‍ ഇത്രയും സന്തോഷത്തോടെ ആ സമയങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.. എന്റെ പഴയ മഞ്ജു തന്നെയാണ് അതിനകത്തുന്ന് ഇറങ്ങി വരുന്നതെന്ന് എനിക്ക് അപ്പോഴേ ഉറപ്പായിരുന്നു..

ദേ ഇപ്പോ അവളെ എത്തിയിട്ടുണ്ട് എന്റെ അടുത്തുണ്ട്.. ഇത്രയും വലിയ ഒരു പ്ലാറ്റ്‌ഫോമില്‍ 49 ദിവസം നിന്നതിന്റെ അഭിമാനത്തില്‍ ആണ് അവള്‍.. സോഷ്യല്‍മീഡിയയില്‍ നടന്ന അക്രമങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ അവള്‍ തിരിച്ചു പറഞ്ഞത് ഇതാണ്..

എന്നെ എനിക്കറിയാം എന്റെ ഫാമിലിക്ക് അറിയാം നിനക്കറിയാം എന്റെ ഫ്രണ്ട്‌സിന് അറിയാം. അറിയാന്‍ പാടില്ലാത്തവര്‍ വിലയിരുത്തുന്നതിന് വില കല്‍പ്പിക്കാന്‍ എനിക്ക് ഇപ്പോ സമയമില്ല. അപ്പോള്‍ അവളുടെ അടുത്ത സുഹൃത്ത് എന്ന രീതിയില്‍ എനിക്ക് പറയാനുള്ളതും ഇതുതന്നെയാണ്.. അറിയാന്‍ പാടില്ലാത്ത ആള്‍ക്കാരുടെ വിലയിരുത്തലുകള്‍ ഞങ്ങളെ ബാധിച്ചിട്ടില്ല… സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കും അത്രമാത്രം.. എങ്ങും ഓടി ഒളിക്കുന്നില്ല പഴയതുപോലെ ഞങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകും.. ലവ് യു ഓള്‍.

“Lucifer”
Loading...
Share.

About Author

Comments are closed.