മഴവില്‍ മനോരമയിലെ തട്ടിമുട്ടി എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജുപിള്ള. നിരവധി ചിത്രങ്ങളിലും മിനി സ്ക്രീന്‍ പരമ്പരകളിലും ഭാഗമായ മഞ്ജു കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയത് മഴവില്‍ മനോരമയിലെ തട്ടിമുട്ടി എന്ന പരമ്പരയിലൂടെ ആയിരുന്നു. മോഹന വല്ലി എന്ന കഥാപാത്രം പരമ്പരയില്‍ തുടക്കകാലം മുതല്‍ തന്നെ ഉണ്ട്.
പരമ്പരയില്‍ സജീവ സാന്നിധ്യമായ താരങ്ങളുടെ വിശേഷങ്ങള്‍ മഞ്ജുവാണ് ഏറെയും
സോഷ്യല്‍ മീഡിയയിലൂടെ പങ്കു വയ്ക്കാറുള്ളത്.ഇപ്പോഴിതാ മഞ്ജു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ ചര്‍ച്ചാ വിഷയം. കാരണം തടി കുറച്ച് വലിയ മേക്കോവറാണ് നടി എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലൈക്കുകളും ആണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്.ഏകദേശം ഒരു വര്‍ഷത്തോളമായി നടി ഡയറ്റിലാണ്. ലക്ഷ്മിയാണ് നടിയുടെ ഡയറ്റീഷ്യന്. ശരീരത്തിന് അനുയോജ്യമായ ഹെല്‍ത്തി ഡയറ്റാണ് ലക്ഷ്മി മഞ്ജു നല്‍കിയത്. 85 കിലോയില്‍ നിന്ന് ഇപ്പോള്‍ 64 കിലോ ആയിരിക്കുകയാണെന്നും മഞ്ജു പറയുന്നു. കടലയും പഴ വര്‍ഗങ്ങളും സോയയുമാണ് ഡയറ്റില്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മഞ്ജു തട്ടിംമുട്ടിയിലെ വിശേങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്.