കൊറോണ വൈറസും ലോക്ക്ഡൗണും വന്നപ്പോള്‍ സിനിമ മേഖലയിലെ ഒരു വിഭാഗം ആളുകള്‍ക്ക് കഷ്ടകാലമാണ്. പല സിനിമകളും റിലീസുകള്‍ മുടങ്ങി കിടക്കുകയാണ്. ശരിയായ രീതിയില്‍ ഷൂട്ടിങ് ആരംഭിക്കാത ഏകദേശം നാല് മാസത്തോളമായിസിനിമ മേഖലയിലെ അര്‍ഹതപ്പെട്ട വരെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത്രയേറെ സിനിമയില്‍ അഭിനയിച്ചിട്ടും തനിക്കൊന്നും അമ്മ സംഘടനയുടെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും പ്രശസ്ത സിനിമ സീരിയല്‍ നടി മഞ്ജു തുറന്ന് പറയുന്നു.
സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍, പ്രധാന്യം അര്‍ക്കുന്ന ചിലരുടെ കാര്യങ്ങള്‍ വിട്ടുകളയുകയാണെന്നും താരം പറയുന്നു. സിനിമാ മേഖലയില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്ന നിരവധി ആളുകള്‍ ഉണ്ട്. മറ്റൊരു ജോലിക്കും പോവാന്‍ കഴിയാതെ കഷ്ടപ്പെടുന്നവരെ പലരും കണ്ടില്ലെന്ന് നടിക്കുകയാണെന്നും മഞ്ജു സതീശന് പറയുന്നു.
സിനിമാക്കാര് എന്ന പേരുള്ളതുകൊണ്ട് സര്‍ക്കാര്‍ തങ്ങളെയും തിരിഞ്ഞ് നോക്കുന്നില്ല. താരത്തിന്റെ ഭര്‍ത്താവും സിനിമേഖലയില്‍ തന്നെയാണ് രണ്ടാള്‍ക്കും ഇപ്പോള്‍ വരുമാനമില്ല, തനിക്ക് ഇപ്പോള്‍ ദൈവ ഭാഗ്യത്തിന് കുടുംബ വിളക്ക് എന്നൊരു സീരിയലില്‍ അവസരം കിട്ടി. പക്ഷെ ലോക്ഡൗണ്‍ വന്നപ്പോള്‍ അതും നിന്നു. ഓംശാന്തി ഓശാനയില്‍ അഭിനയിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു തലവര മാറുന്നു, പക്ഷെ പ്രത്യേകിച്ചൊന്നും ,സംഭവിച്ചില്ല. ആളുകള്‍ അവസരം തന്നാല്‍ മാത്രമല്ലേ അഭിനയിക്കാന്‍ കഴിയൂ എന്നും നല്ല അവസരങ്ങള്‍ വന്നാലും പാരവയ്ക്കാന്‍ നിരവധി ആള്‍ക്കാരുണ്ട്. അല്ലെങ്കില്‍ മൂന്ന് ദിവസത്തെ ഷൂട്ടിങിന് വിളിച്ചിട്ട് ഒറ്റ ദിവസം കൊണ്ട് അഭിനയിപ്പിച്ച് ഒരു ദിവസത്തെ പ്രതിഫലവും തന്ന് തിരിച്ചയക്കുകയും ചെയ്യും എന്നും താരം തുറന്നു പറയുന്നു.