നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍ സലില്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ചതുര്‍മുഖം. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ എന്ന ജോണറിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. മഞ്ജു വാര്യര്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അലന്‍സിയര്‍ ലോപ്പസ് സണ്ണിവെയിന്‍ എന്നിവരും മറ്റു വേഷങ്ങളില്‍ ഉണ്ട്. ഏപ്രില്‍ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.
ഒരു ഹൊറര്‍ ചിത്രമാണെങ്കിലും ഏറെ വ്യത്യസ്തമായ രീതിയിലാണ് ചതുര്‍മുഖം ഒരുക്കിയിരിക്കുന്നത്. നിഗൂഢതയും ജിജ്ഞാസയും ഉണര്‍ത്തുന്ന ചതുര്മുഖ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മഞ്ജുവിന്റെ മികച്ച പ്രകടനം ചിത്രത്തിന് ഹൈലൈറ്റ് ആയിരിക്കുമെന്നാണ് അണിയറക്കാരുടെ പക്ഷം. കഥാപാത്രത്തിനു വേണ്ടി ഏതറ്റംവരെയും പോകുന്ന നടിയാണ് മഞ്ജു എന്നാണ് സംവിധായകര്‍ പറയുന്നത്. അതിന് തെളിവായി ഒരു സംഭവം സംവിധായകര്‍ പറയുന്നതെങ്ങനെ.
2019 ഡിസംബറിലെ തണുപ്പില്‍ തിരുവനന്തപുരത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് രാത്രി 10 മുതല്‍ രാവിലെ ആറ് വരെ നീളുന്ന നൈറ്റ് സീക്വന്‍സിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു രണ്ടു മൂന്നു ദിവസം. അതില്‍ മഞ്ജുവിന്റെ കഥാപാത്രം ഫുള്‍ടൈം മഴയത്താണ്. സെറ്റിലുള്ളവര്‍ ഡ്രൈ ഡ്രസ്സ് ധരിച്ചിട്ടും തണുത്ത് വിറച്ച് ഇരുന്നപ്പോള്‍ 6 മണിക്കൂറിലധികം മഞ്ജു നനഞ്ഞ ഡ്രസ്സില്‍ നിന്നു. അത്രത്തോളം കമ്മിറ്റ്മെന്റ് ഉള്ള ഒരു നടിയാണ് മഞ്ജു. മഞ്ജു ആദ്യമായി റോപ് ഫൈറ്റ് സീനുകള്‍ ചെയ്തിരിക്കുന്നത് ചതുര്‍മുഖത്തിനു വേണ്ടിയാണ്. ജി മാസ്റ്ററാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ഡ്യൂപ്പില്ലാതെ ആണ് മഞ്ജു ആക്ഷന്‍ സീനുകള്‍ ചെയ്തിരിക്കുന്നത്.