കൊച്ചി കോർപ്പറേഷന്റെ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്യാനെത്തിയ നടി മഞ്ജു വാര്യർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ലളിതമായ അതേസമയം ട്രെൻഡി വേഷത്തിൽ ഉദ്ഘാടന ചടങ്ങിന് എത്തിയ താരം ഹോട്ടലിലെ കുടുംബശ്രീ അംഗങ്ങൾക്കൊപ്പം വിശേഷം പങ്കുവെയ്ക്കുകയും സെൽഫിയെടുക്കുകയും എല്ലാം ചെയ്തു. ഏതായാലും ജനകീയ ഹോട്ടലിനൊപ്പം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് ജനകീയ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങും. പത്തു രൂപയ്ക്ക് ഊണു ലഭിക്കുന്നു എന്നതാണ് ഈ ജനകീയ ഹോട്ടലിനെ ശ്രദ്ധേയമാക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ കൊച്ചി കോർപ്പറേഷന്റെ ജനകീയ ഹോട്ടൽ ഹിറ്റായി കഴിഞ്ഞു. വിശപ്പടക്കുക എന്നതാണ് ഏറ്റവും മനോഹരമായ കാര്യമമെന്ന് മഞ്ജു വാര്യർ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്യാനെത്തിയ താരം ഹോട്ടലിലെ ജീവനക്കാരായ കുടുംബശ്രീ അംഗങ്ങൾക്കൊപ്പം സെൽഫിയെടുത്തു. അവരുമായി വിശേഷങ്ങൾ പങ്കു വെയ്ക്കുകയും ചെയ്തു. കൊച്ചി കോർപറേഷൻ മേയറും മഞ്ജു വാര്യർക്ക് ഒപ്പമുണ്ടായിരുന്നു. പത്തു രൂപയുടെ ഊണിൽ ചോറ്, സാമ്പാർ, മറ്റ് രണ്ട് കറികൾ, അച്ചാർ എന്നിവയാണ് ഉള്ളത്. പാഴ്സലായി ഊണ് ലഭിക്കുന്നതിന് 15 രൂപയാണ് ചാർജ്. കുറഞ്ഞ നിരക്കിൽ മീൻ വറുത്തത് ഉൾപ്പെടെയുള്ള സ്പെഷ്യൽ വിഭവങ്ങളും ലഭ്യമാക്കും.
അതേസമയം, അടുത്ത മാസം മുതൽ കുറഞ്ഞ നിരക്കിൽ പ്രഭാത ഭക്ഷണവും അത്താഴവും ലഭ്യമാക്കുമെന്ന് കൊച്ചി മേയർ വ്യക്തമാക്കി. 20 രൂപ നിരക്കിൽ ആയിരിക്കും അടുത്ത മാസം മുതൽ ആയിരിക്കും പ്രഭാതഭക്ഷണവും അത്താഴവും ലഭ്യമാക്കുക. ആദ്യഘട്ടത്തിൽ 1500 പേർക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുക. പിന്നീട് ഇത് 3000 പേർക്ക് നൽകാനാവുന്ന വിധത്തിലേക്ക് വർദ്ധിപ്പിക്കും. നോർത്ത് പരമാര റോഡിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുക. ആധുനിക രീതിയിൽ തയ്യാറാക്കിയതാണ് ഇവിടുത്തെ കേന്ദ്രീകൃത അടുക്കള. ഇതിന് ആവശ്യമായ 20 ലക്ഷം രൂപയുടെ ഉപകരണങ്ങൾ മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിന്റെ സി എസ് ആർ ഫണ്ട് വഴിയാണ് ലഭ്യമാക്കിയത്.
Manju Warrier, Kochi Corporation, Janakeeya Hotel