സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശനിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അപർണ ദാസ്. പിന്നീട് വിനീത് ശ്രീനിവാസന്റെ നായികയായി മനോഹരത്തിലൂടെ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയ അപർണയുടെ റെഡ് സാരിയിലുള്ള പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ നിറയുകയാണ്. ടാസ്ആപ്പ് സ്റ്റുഡിയോസിന് വേണ്ടി അൻവറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
നെന്മാറ സ്വദേശിയായ അപർണ ദാസ് കുടുംബമായി മസ്ക്കറ്റിലാണ്. ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിലാണ് അപർണ വർക്ക് ചെയ്യുന്നത്. അച്ഛനും അമ്മയും അനിയനും ചേർന്നതാണ് അപർണയുടെ കുടുംബം. ടിക് ടോക് വീഡിയോകളിലൂടെയാണ് അപർണ ശ്രദ്ധ പിടിച്ചു പറ്റിയതും അഭിനയ രംഗത്തേക്ക് കടന്ന് വന്നതും.