മലയാള സിനിമയില്‍ തിളങ്ങി നിന്ന മനോജ് കെ ജയനും ഉര്‍വശിയും ഏറെ കാലം പ്രണയത്തിലായിരുന്നു. ഒടുവില്‍ 2000 ത്തില്‍ ഇരുവരും വിവാഹിതരായി. ഈ ബന്ധത്തില്‍ തേജലക്ഷ്മി എന്നൊരു മകളുണ്ട്. എട്ട് വര്‍ഷം നീണ്ട വിവാഹജീവിതം 2008 ല്‍ ഇരുവരും അവസാനിപ്പിച്ചു. വിവാഹമോചനത്തിന് ശേഷം കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകള്‍ മനോജിനൊപ്പമായിരുന്നു പോന്നത്. പിന്നീട് 2011 ലാണ് മനോജ് കെ ജയന് ആശയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകന് ആണുള്ളത്. ഉര്‍വശിയും വേറെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ നീലാണ്ഡന്‍ എന്നൊരു മകനുണ്ട്.
ആശ തന്റെ ജീവിതത്തില്‍ എത്തിയതോടെയാണ് ഞാൻ നല്ലൊരു കുടുംബ നാഥന് കൂടിയായത്. ജീവിതം എങ്ങനെയാവണം ഭാര്യ എന്താകാണം, എങ്ങനെ ഒരു ഭാര്യയെ നോക്കണം, ജീവിതം എങ്ങനെയാണ് ജീവിക്കേണ്ടത് എന്നൊക്കെ ഒരോ സന്ദര്ഭങ്ങളിലൂടെയായി ആശയാണ് എനിക്ക് പറഞ്ഞ് തന്നത്. എന്നെ മാത്രമല്ല ജീവിച്ചിരുന്ന അച്ഛനെയും അമ്മയെയും എന്റെ കുഞ്ഞിനെയും എങ്ങനെ നോക്കണം എന്നുള്ളത് എനിക്ക് മനസിലാക്കി തന്നതും ആശയാണ്.
ഉര്‍വശിയുടെ മകന് ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ ഞാന്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയക്കാറുണ്ട്. ഞാന്‍ തന്നെ വണ്ടി കയറ്റി വിടും. എനിക്ക് ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ മകളെ അയക്കില്ലായിരുന്നു.
തന്റെ ഭര്‍ത്താവിനെ കുറിച്ച് മറ്റുള്ളവര്‍ പറയുന്നതിനെ കുറിച്ച് ആശയും അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹം എല്ലാ കഥാപാത്രങ്ങളും അഭിയനിച്ച് ഫലിപ്പിക്കാന്‍ കഴിവുള്ള നടന് ആണെന്ന് എല്ലാവരും പറയാറുണ്ട്. അതിനേക്കാള്‍ ഉപരി നല്ലൊരു അച്ഛനാണ്. നല്ല ഭര്‍ത്താവും നല്ല മകനുമൊക്കെയാണ്.
കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള പ്രവേശനത്തെ കുറിച്ചും മനോജ് കെ ജയൻ മനസ് തുറന്നു.
അഭിനയത്തില്‍ മിടുക്കിയാണെന്ന് എല്ലാവരും പറഞ്ഞാല്‍ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും. അവള് നന്നായി പഠിക്കട്ടെയെന്നാണ് ഇപ്പോള്‍ എന്റെ ആഗ്രഹം. ഞാനൊരു അഭിനേതാവ്. അവളുടെ അമ്മ വലിയൊരു നടിയാണ്. അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്ന് പറഞ്ഞാല്‍… ദൈവം ചിലപ്പോള്‍ അങ്ങനെയൊരു വിധിയാണ് വെക്കുന്നതെങ്കില്‍ സന്തോഷം. കാരണം ഞങ്ങള്‍ അഭിനേതാക്കളാണ്. നല്ലതിനാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ.