അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയായ താരമാണ് മാൻവി. സീത എന്ന സീരിയലിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരത്തിന് സീരിയലുകളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പെട്ടെന്ന് വളരുവാൻ സാധിച്ചു. ഫ്ലവർസ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലും മാൻവി പങ്കെടുക്കാറുണ്ട്. താരം ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ താരത്തിന്റെ നിരവധി ഫോട്ടോകൾ ഇടാറുണ്ട്. ഇപ്പോൾ ലോക്ക് ഡൗൺ ഫോട്ടോഷൂട്ട് നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മാൻവി.
ലോക് ഡൗൺ കാലത്ത് സ്റ്റാർ മാജിക് താരങ്ങൾ അവരവരുടെ വീടുകളിൽ ഷൂട്ട് ചെയ്ത് അയച്ച വീഡിയോസിൽ മാൻവിയുടെ വിഡിയോയും ഉണ്ടായിരുന്നു. കറുപ്പ് സാരി ധരിച്ച് വെള്ളക്കെട്ടിൽ ഒരു പാറയുടെ മുകളിൽ ഇരിക്കുന്ന താരത്തിന്റെ ചിത്രം ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഈ ഫോട്ടോ ഷൂട്ടിന് മുൻപ് കറുപ്പ് ചുരിദാർ ധരിച്ച് നൃത്തത്തിന്റെ മുദ്രകൾ വെച്ചുകൊണ്ടുള്ള ഒരു ഫോട്ടോഷൂട്ടും താരം നടത്തിയിരുന്നു. ആ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.