അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയായ താരമാണ് മാൻവി. സീത എന്ന സീരിയലിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരത്തിന് സീരിയലുകളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പെട്ടെന്ന് വളരുവാൻ സാധിച്ചു. ഫ്ലവർസ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലും മാൻവി പങ്കെടുക്കാറുണ്ട്. താരം ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ താരത്തിന്റെ നിരവധി ഫോട്ടോകൾ ഇടാറുണ്ട്. ഇപ്പോൾ താരം ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ആണ് പങ്കുവച്ചിരിക്കുന്നത്.
പദ്മദളം ഡിസൈനർ കളക്ഷൻസാണ് മാൻവിയുടെ കോസ്റ്റിയും ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിനുമുൻപും താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഈ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറ്. ഇളം നീല നിറത്തിലുള്ള ഒരു ചുരിദാർ ആണ് ഫോട്ടോഷൂട്ടിൽ ധരിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രഞ്ജിത്ത് നായർ കോവിലകമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. എന്താണെങ്കിലും ആരാധകർ ഇതിനോടകം ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. നാടൻ വേഷങ്ങളിൽ കാണുവാൻ എന്തൊരു ഐശ്വര്യമാണ് എന്നാണ് ചില ആരാധകർ പറയുന്നത്.