ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മന്യ. ആദ്യ ചിത്രത്തില്‍ നടിയുടെ നായകനായിരുന്നത് ദിലീപായിരുന്നു. വിവാഹ ശേഷം താരം അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണ്. അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടി ആദ്യ ചിത്രത്തില്‍ അഭിനയിച്ച കാര്യവും അനുഭവവും പങ്കു വച്ചിരുന്നു. പക്ഷെ താരം വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ വളച്ചൊടിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാജ വാര്‍ത്തകളെ സോഷ്യല്‍മീഡിയയിലൂടെ തുറന്നു കാട്ടിയാണ് നടി പ്രതികരിച്ചത്.
മന്യയും ദിലീപും ബഹദൂറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഷൂട്ടിങ് കഴിഞ്ഞ ശേഷം ബഹദൂര്‍ പറഞ്ഞു , പ്രായം കുറവായിരുന്നെങ്കില്‍ നിന്നെ ഞാന്‍ വിവാഹം കഴിച്ചേനെ എന്ന്, അദ്ദേഹത്തോടായിരുന്നു സെറ്റില്‍ വളരെ അധികം അടുപ്പമുണ്ടായിരുന്നത്.
അദ്ദേഹത്തിനെ അഭിനയ പ്രകടനം കണ്ട് കണ്ണു നിറഞ്ഞ് പോയിട്ടുണ്ടെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു. പക്ഷെ മന്യ പറഞ്ഞവയൊക്കെ ദിലീപിനെക്കുറിച്ചാണെന്ന് എഴുതി ചേര്‍ത്തായിരുന്നു ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത ഉണ്ടാക്കിയത്. ഇതിനെതിരെയാണ് താരം സോഷ്യല്‍മീഡിയയിലൂടെ തുറന്നെഴുതിയത്. ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇത്തരം മാധ്യമങ്ങളെ നിരോധിക്കണമെന്നും നടി പറഞ്ഞു. താരത്തിന്റെ ഭര്‍ത്താവ് ബിസിനസുകാരനാണ്. ഒരു മകളാണ് മന്യയ്ക്കുള്ളത്.മകളുടെ പേര് ഓംഷിക എന്നാണ്.