ദിലീപ് നായകനായി എത്തിയ ജോക്കര്‍ എന്ന ഒരൊറ്റ ചിത്രം മാത്രം മതി മന്യ എന്ന നടിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍. തമിഴ്, തെലുങ്ക് , കന്നഡ തുടങ്ങിയ നിരവധി ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ച മന്യ മലയാളത്തില്‍ വളരെ ചുരുക്കം ചില വേഷങ്ങള്‍ മാത്രമെ ചെയ്തിട്ടുള്ളു. ജോക്കര്‍ എന്ന ചിത്രത്തിനുശേഷം താരം വണ്‍ മാന്‍ഷോ, രാക്ഷസരാജാവ് ,സ്വപ്നക്കൂട് , കുഞ്ഞിക്കൂനന് തുടങ്ങി സൂപ്പര്‍ നായകന്മാരുടെ കൂടെ മലയാളത്തില്‍ അഭിനയിച്ചിരുന്നു.
വിവാഹ ശേഷം മറ്റുള്ള നടിമാരെ പോലെ തന്നെ മന്യയും അഭിനയരംഗത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു പക്ഷേ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. വിവാഹശേഷം തന്റെ കുടുംബജീവിതത്തിനാണ് പ്രാധാന്യമെന്നും മന്യ ഉറച്ചുവിശ്വസിച്ചിരുന്നു, കുടുബവുമൊത്തുള്ള സുന്ദരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി താരം പങ്കുവയ്ക്കാറുണ്ട്.
അമേരിക്കയില്‍ ആണ് ഇപ്പോള്‍ താമസം. വിവാഹ ശേഷം അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു. ഭര്‍ത്താവ് ആമസോണില്‍ പ്രൊഡക്ട് മാനേജറായി ജോലി ചെയ്യുകയാണ്. ലോക്ഡൗണ്‍ ആയതുമുതല്‍ ഭര്‍ത്താവ് ഇത് വരെ വീട്ടില്‍ എത്തിയിട്ടില്ലെന്നും താനും കുഞ്ഞും ഒറ്റയ്ക്കാണെന്നും താരം ഒരു അഭിമുഖത്തില്‍ പറയുന്നു. വെസ്റ്റ് എന്‍ഡില്‍ നിന്ന് ഈസ്റ്റ് എന്‍ഡിലേക്ക് ലോക്കല്‍ ഫ്ളൈറ്റുകളുണ്ടെങ്കിലും വീട്ടില്‍ വരുന്നത് റിസ്ക്കാണ് അതുകൊണ്ടാണ് ഭര്‍ത്താവ് മാറി നില്‍ക്കുന്നതെന്നും താനും കുഞ്ഞും താമസിക്കുന്ന ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹാട്ടന്‍ മുംബൈ പോലൊരു സ്ഥലമാണെന്നും മന്യ മറയുന്നു.