ദിലീപ് നായകനായി എത്തിയ ജോക്കര്‍ എന്ന ഒരൊറ്റ ചിത്രം മാത്രം മതി മന്യ എന്ന നടിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ നിരവധി ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ച മന്യ മലയാളത്തില്‍ വളരെ ചുരുക്കം ചില വേഷങ്ങള്‍ മാത്രമെ ചെയ്തിട്ടുള്ളു. ജോക്കര്‍ എന്ന ചിത്രത്തിനുശേഷം താരം വണ്‍ മാന്‍ഷോ, രാക്ഷസരാജാവ്, സ്വപ്നക്കൂട്, കുഞ്ഞിക്കൂനന് തുടങ്ങി സൂപ്പര്‍ നായകന്മാരുടെ ചിത്രങ്ങളിലും മലയാളത്തില്‍ അഭിനയിച്ചിരുന്നു.
വിവാഹ ശേഷം മറ്റുള്ള നടിമാരെ പോലെ തന്നെ മന്യയും അഭിനയരംഗത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പക്ഷേ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. വിവാഹശേഷം തന്റെ കുടുംബ ജീവിതത്തിനാണ് പ്രാധാന്യമെന്നും മന്യ ഉറച്ചുവിശ്വസിച്ചിരുന്നു. മമ്മൂട്ടി ചിത്രം അപരിചിതന്റെ ലൊക്കേഷനിൽ നിന്നുമുള്ള താരത്തിന്റെ ചില ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ആറടിയിലേറെ നീളമുള്ള പെരുമ്പാമ്പിനെയാണ് മന്യ കഴുത്തിൽ ഇട്ടിരിക്കുന്നത് എന്നത് കൊണ്ട് തന്നെയാണ് ഫോട്ടോ ശ്രദ്ധേയമാകുന്നതും.