ജോക്കർ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കി പിന്നീട് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങിയ താരമാണ് മന്യ. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ചെറിയ ഒരു ഇടവേള എടുത്ത് കുടുംബത്തിന് പ്രാധാന്യം നൽകിയ താരം സിനിമയിൽ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോൾ മന്യ തന്റെ മകൾക്കൊപ്പം ഉള്ള ക്യൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. നാലു വയസുകാരിയായ മകള്‍ ഒമിഷ്കയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളായിരുന്നു നടി ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്.
ഭർത്താവിനൊപ്പം അമേരിക്കയിൽ താമസിക്കുന്ന താരം ഫിനാൻഷ്യൽ അനലിസ്റ്റ് ആയി ജോലിചെയ്യുന്നുണ്ട്. മലയാളത്തില്‍ വണ്മാന് ഷോ, അപരിചിതന്. കുഞ്ഞിക്കൂനന്, സ്വപ്നക്കൂട്, രാക്ഷസ രാജാവ്, വക്കാലത്ത് നാരായണന്‍കുട്ടി, പറഞ്ഞ് തീരാത്ത വിശേഷങ്ങള്‍ തുടങ്ങിയവയാണ് മന്യ അഭിനയിച്ച ശ്രദ്ധേയ സിനിമകള്‍.