ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികളുടെ മനസ് കീഴടക്കിയ നടനാണ് മഖ്ബൂൽ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയുടെ മകൻ കൂടിയാണ് മഖ്ബൂൽ സൽമാൻ. എന്നാൽ ഇതുവരെ ഒരാളോട് പോലും മമ്മൂട്ടിയുടെ പേരിൽ അവസരം മഖ്ബൂൽ ചോദിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തുകയാണ് ഇബ്രാഹിം കുട്ടി.
മമ്മൂട്ടിയുടെ പേര് പറഞ്ഞ് ഒരിടത്തും അവൻ പോയിട്ടില്ല…16 സിനിമകളില്‍ വരെ അവന് ഓഡിഷന് പോയിട്ടുണ്ടെന്നും അതില്‍ ഫാസിലിന്റെ ലിവിങ്ങ് ടുഗെദര്‍ എന്ന ചിത്രം പോലും ഉണ്ട്. പക്ഷേ നാളിതുവരെ അവന് മമ്മൂട്ടിയുടെ പേര് പറഞ്ഞോ തന്റെ പേര് പറഞ്ഞോ അവസരം ചോദിച്ചിട്ടില്ല എന്നും അതില്‍ തനിക്ക് അഭിമാനമുണ്ട്.
2012ല്‍ എകെ സാജന് സംവിധാനം ചെയ്ത അസുരവിത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു മക്ബൂല്‍ ആദ്യം അഭിനയിച്ചത്. തുടർന്ന് അനീഷ് ഉപാസന സംവിധാനം ചെയ്ത മാറ്റിനി എന്ന ചിത്രത്തിൽ നായകനായെത്തി. തുടര്‍ന്ന് മമ്മൂട്ടി ചിത്രങ്ങളായ കസബ. മാസ്റ്റര്‍പീസ്, അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ സിനിമകളിലും നടന് അഭിനയിച്ചിരുന്നു. നായകവേഷങ്ങള്‍ക്ക് പുറമെ വില്ലന്‍ വേഷങ്ങളിലും മക്ബുല്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. മിനിസ്ക്രീന്‍ രംഗത്താണ് മക്ബൂലിന്റെ പിതാവ് ഇബ്രാഹിംകുട്ടി കൂടുതല്‍ തിളങ്ങിയത്. നിരവധി സീരിയലുകളിലെല്ലാം അദ്ദേഹം വേഷമിട്ടിരുന്നു.