ടോവിനോ തോമസ് നായകനായ മറഡോണയുടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ശരണ്യ ആർ നായർ. 2 സ്റ്റേറ്റ്സ് എന്ന ചിത്രത്തിലും ശരണ്യ നായികയായി അഭിനയിച്ചു. മികവാർന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കാറുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഫോട്ടോയേക്കാൾ കൈയ്യടി നേടുന്നത് അതിനിട്ട ക്യാപ്ഷനാണ്.
“പുളിയൻ ഉറുമ്പ് കാലിൽ കൂടെ കേറി കേറുന്ന കൊണ്ട ഈ നിപ്പ്. ഇല്ലേൽ ഞാൻ പൊളിച്ചേനെ🙄! അല്ലാതെ എനിക്ക് ‘മോഡൽ പോസിംഗ് ‘ അറിയാത്തത്കൊണ്ടല്ലട്ടാ 🤷♀️! എന്റെ ഫ്രണ്ട് എനിക്ക് ഗിഫ്റ്റ് തന്ന ബുക്ക് കാണിക്കണം എന്നുള്ള ഉദ്ദേശമായിരുന്നു ഇതിന്റെ പിന്നിൽ ! ബുക്ക് ആണേൽ തല തിരിഞ്ഞുംപോയി 🤦♀️!”
അതുൽ രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മഞ്ഞ ടി ഷർട്ടിലും ബ്ലാക്ക് ഷോർട്ട്സിലും തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഫോട്ടോസ് ക്ഷണവേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.