100 കോടിക്ക് മുകളിൽ ബഡ്ജെറ്റുമായി ഒരുങ്ങുന്ന മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ മരക്കാർ – അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകുവാൻ അവസരം. ചിത്രത്തിൽ അഭിനയിക്കുവാൻ വിവിധ പ്രായത്തിലുള്ളവരെ തേടി ചിത്രത്തിന്റെ അണിയറപ്രവർത്തകർ കാസ്റ്റിംഗ് കാൾ പുറത്തുവിട്ടു കഴിഞ്ഞു. നവംബർ 20ന് മുമ്പായി [email protected] എന്ന മെയിൽ ഐഡിയിലേക്കാണ് എൻട്രീസ് അയക്കേണ്ടത്. ഹൈദരാബാദിൽ ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുന്ന ഈ ചിത്രം ഡിസംബർ ഒന്നിന് തന്നെ ആരംഭിക്കും എന്ന് നിർമ്മാതാക്കളിൽ ഒരാളായ സന്തോഷ് ടി കുരുവിള പറഞ്ഞിരുന്നു. പ്രണവ് മോഹൻലാൽ, മധു, പ്രഭു, അർജുൻ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരാടി എന്നിവരും ഈ ചിത്രത്തിൽ ഉണ്ടാകും.