മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരുക്കിയിരിക്കുന്ന് ബാഹുബലിയെക്കാള്‍ വലിയ സ്കെയിലിലാണെന്ന് സംവിധായകന് പ്രിയദര്ശന്. യഥാര്‍ഥ ചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയത്. ചിത്രം തീയറ്ററില്‍ മികച്ച വിജയം
നേടുമെന്നും പിങ്ക് വില്ലക്കു നല്കിയ അഭിമുഖത്തല്‍ പ്രിയദര്ശന് പറഞ്ഞു.
‘ഇത് ബാഹുബലിയെക്കാള്‍ വലിയ സ്കെയിലില്‍ ഒരുക്കിയ ചിത്രമാണ്. ബാഹുബലി കെട്ടിചമച്ച കഥയാണെങ്കില്‍ ഇത് യഥാര്‍ത്ഥ ചരിത്രമാണ്. ഇന്ത്യയുടെ ആദ്യ നേവല്‍ കമാന്‍ഡറിനെക്കുറിച്ചാണ് മരക്കാര്‍ പറയുന്നത്. മികച്ച ചിത്രത്തിനുള്ളതടക്കമുള്ള ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു. മകന് സിദ്ധാര്‍ഥിനും എനിക്കും പുരസ്കാരം ലഭിച്ചതില്‍ സന്തോഷം. ഇത് ഒരു അഭിമാന നിമിഷം തന്നെയാണ്. ഒന്നര വര്‍ഷത്തോളമായി ഞങ്ങള്‍ ചിത്രം ഹോള്‍ഡ് ചെയ്ത ശേഷം ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്. മരക്കാര്‍ ബോക്സ് ഓഫീസില്‍ കത്തിപ്പടരും എന്നാണ് പ്രതീക്ഷ. ചിത്രം റിലീസ് ചെയ്ത് ഇരുപത്തിയൊന്ന് ദിവസത്തേക്ക് കേരളത്തിലെ തിയേറ്ററുകളില്‍ മറ്റൊരു ചിത്രങ്ങളും റിലീസ് ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ട്’- പ്രിയദര്ശന് പറഞ്ഞു.
പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും മരക്കാര്‍ പുറത്തിറങ്ങും. ചിത്രം ഓണം റിലീസായി എത്തുമെന്നാണ് പ്രതീക്ഷ.