പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം അണിയറപ്രവർത്തകർ. മോഹൻലാൽ അടക്കമുള്ള മുഴുവൻ അഭിനേതാക്കളും മറ്റു പ്രവർത്തകരും ധീര ജവാന്മാരുടെ സ്മരണയ്ക്ക് മുൻപിൽ തിരികൾ തെളിച്ച് പ്രാർത്ഥിച്ചാണ് അനുസ്മരണം നടത്തിയത്.
അവന്തിപോരയില്‍ സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 44 ജവാന്മാര് വീരമൃതു മരിച്ചു. 350 കിലോ സ്ഫോടകവസ്തുക്കള്‍ നിറച്ച സ്കോര്‍പിയോയാണ് വാഹനവ്യൂഹത്തിനു നേരെ ഇടിച്ചുകയറ്റുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നേകാലോടെയായിരുന്നു ആക്രമണം. അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്നാണ് വിവരം. രണ്ടായിരത്തഞ്ഞൂറോളം സൈനികരാണ് പരിശീലനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയത്. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.