സിനിമാപ്രേമികൾ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.പ്രഭു,സുനിൽ ഷെട്ടി, അർജുൻ,പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.
ചിത്രം ചൈനയിലും റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സബ്ടൈറ്റിലുകളോട് കൂടിയല്ല,മറിച്ച് യഥാർത്ഥ ചൈനീസ് ഭാഷയിൽ പൂർണമായും ഡബ്ബ് ചെയ്താകും ചിത്രം പുറത്തിറക്കുക.ചൈനയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകും ഇതോടെ മരയ്ക്കാർ.ചൈനയിൽ പൂർണമായും ഡബ്ബ് ചെയ്ത് വരുന്ന ചുരുക്കം ചില ഇന്ത്യൻ സിനിമകളിൽ ഒന്നുമായി മാറി മരയ്ക്കാർ ഇതോടുകൂടി.ഇത് സംബന്ധിച്ച് ആശിർവാദ് സിനിമാസും ചൈനയിലെ നിർമാതാക്കളും കരാർ ഒപ്പുവെച്ചു.
ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ തന്നെ പൂർത്തിയായിരുന്നു.ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ.
പ്രേക്ഷകരുടെ ആവേശം വർദ്ധിപ്പിക്കാനായി ഒരു ടീസറും അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചന.ചിത്രത്തിൽ മോഹൻലാലിന്റെ ഗംഭീര ആക്ഷൻ സീനുകൾ ഉണ്ടെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.കടലിനടിയിൽ ഉള്ള അണ്ടർ വാട്ടർ ഫൈറ്റ് സീനുകളിൽ മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.