പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം പുതുക്കിയ റിലീസ് തീയതി പുറത്തുവിട്ടു. ഈദ് റിലീസായി മെയ് 13നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് ക്രമാതീതമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തീയറ്ററുകൾ അടച്ചിരിക്കുകയാണ്. ഈ ഒരു അവസ്ഥയിൽ ചിത്രത്തിന്റെ റിലീസ് സാധ്യമല്ല. 2021 ആഗസ്റ്റ് 12നാണ് ചിത്രം ഇനി തീയറ്ററുകളിലെത്തുക.
മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായിട്ടാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സ് എന്നിവ ചേര്‍ന്ന് ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, പ്രഭു, അര്ജുന്, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അഞ്ചോളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നതിനാണ് ശ്രമിക്കുന്നത്.