മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് മരയ്ക്കാർ ഒരുങ്ങുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റേതായി അടുത്തിടെ ഇറങ്ങിയ സ്നീക്ക് പീക്ക് ടീസര്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു.
അടുത്തവർഷം മാർച്ച് 19ന് ചിത്രം ലോകമെമ്പാടുമുള്ള എല്ലാ തീയേറ്ററുകളിലുമെത്തും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പുതിയ സ്റ്റില്ലുകൾ പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാല്‍, അര്ജുന്,സിദ്ധിഖ്, മഞ്ജു വാര്യര്‍,ഷിയാസ് കരീം തുടങ്ങിയവരെ കാണിച്ചു കൊണ്ടുള്ളതാണ് പുതിയ സ്റ്റില്ല്. ചിത്രത്തിന്റെ സ്റ്റില്ലുകൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. പ്രഖ്യാപന വേള മുതൽ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്ന നിലയ്ക്ക് പ്രേക്ഷകരുടെ ആകാംക്ഷ വർധിച്ചിരിക്കുകയാണ്