മോഹൻലാൽ നായകനായി എത്തുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ പ്രഖ്യാപനം വലിയ ആഘോഷമായാണ് മലയാള സിനിമ കൊണ്ടാടിയത്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് ഏകദേശം നൂറ് കോടിയോളം ബഡ്ജറ്റ് കണക്കാക്കുന്നു.
ഡോക്ടർ റോയ് സി ജെയും സന്തോഷ് കുരുവിളയും ആണ് ചിത്രത്തിന്റെ സഹനിർമാതാകൾ.100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.വിദേശത്ത് നിന്നുള്ള നിരവധി ടെക്നീഷ്യന്മാർ ചിത്രത്തിന്റെ ഭാഗമാകും.
ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ തന്നെ പൂർത്തിയായിരുന്നു.ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തിക്കാൻ ആണ് ആശിർവാദ് സിനിമാസ് ഉദ്ദേശിക്കുന്നത്. ഇതിനിടെ
ഒരിക്കലും ഇതൊരു ഒരു ചരിത്ര പ്രാധാന്യമുള്ള ചിത്രം ആയിരിക്കില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദർശൻ . കുറച്ചു ചരിത്രവും അതിലേറെ എന്റർടൈന്മെന്റും ആയിരിക്കും ഈ ചിത്രം എന്ന് പ്രിയദർശൻ ഇപ്പോൾ വാക്ക് നൽകിയിരിക്കുകയാണ്.എന്തായാലും മലയാള സിനിമാ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാകും മരയ്ക്കാർ എന്ന് ഉറപ്പ്.