പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന കുഞ്ഞാലി മരക്കാർ വാർത്തകളിൽ ഇടം നേടിയിട്ട് നാളുകൾ ഏറെയായി. അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന്റെ പേര് …ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ഇരുപത്തി അഞ്ചാമത്തെ സിനിമയാണ് മരക്കാർ.
മലയാളത്തിൽ നിന്ന് പുറമെ നിരവധി ഭാഷകളിൽ നിന്നും നിരവധി അഭിനേതാക്കളും ടെക്നീഷ്യന്മാരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് പൂർത്തിയാകും .2018 ഡിസംബർ ഒന്നാം തിയതി ആയിരുന്നു മരയ്ക്കാറിന്റെ ഷൂട്ടിങ് ആരംഭിച്ചത്. മൂന്നര മാസത്തെ ഷൂട്ടിങ്ങിന് ശേഷം ഇന്ന് തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിക്കുകയാണ്.ഒരാഴ്ച മുൻപ് റാമോജി ഫിലിം സിറ്റിയിൽ വെച്ച് മോഹൻലാലിന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു.ചിത്രം ക്രിസ്തുമസ് റിലീസായി തിയറ്ററുകളിലെത്തും.