മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
കുറച്ച് ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് സിനിമാലോകം. ഒരു മലയാള സിനിമയിലെ ഫ്രെയിമുകൾ ആണോ ഇതെന്ന് സംശയം തോന്നിക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ മേക്കിങ് .താരരാജാവ് മോഹൻലാൽ മരക്കാറായി മുന്നിലേക്ക് എത്തുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ലോകവ്യാപകമായ റിലീസ് ചെയ്യുന്നത് അയ്യായിരത്തോളം തിയേറ്ററുകളിലാണ്. മാർച്ച് 26ന് പുറത്തിറങ്ങാൻ ഇരുന്ന ചിത്രം കൊറോണ വൈറസ് ശക്തിയായി സാഹചര്യത്തിൽ റിലീസ് ഇപ്പോൾ മാറ്റിയിരിക്കുകയാണ്.
ചിത്രത്തെ കുറിച്ച് മോഹൻലാൽ മാതൃഭൂമി ന്യൂസിനോട് മനസ്സ് തുറന്നിരുന്നു. ചിത്രം ഇന്ത്യൻ നേവിക്ക് ഉള്ള ഒരു സല്യൂട്ട് എന്നവണ്ണം ആണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ നേവൽ കമാൻഡർ എന്ന ബഹുമതിക്ക് അർഹനാണ് കുഞ്ഞാലി. അതിനാൽ തന്നെ ഇന്ത്യൻ നേവിയോട് ചേർന്ന് നിൽക്കുന്നു കുഞ്ഞാലിമരയ്ക്കാർ എന്ന ഈ ചിത്രം. ഈ വരുന്ന മാർച്ച് 19ന് ഇന്ത്യൻ നേവിയിലെ ഉന്നത ഉദ്യോഗസ്ഥർക്കായി പ്രത്യേക ഷോയും ഒരുക്കുന്നുണ്ട് അണിയറ പ്രവർത്തകർ
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ് . സൈന തന്നെയാണ് ഈ വാർത്ത തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി അറിയിച്ചത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല. മരയ്ക്കാറിന്റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്സും സൈന തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.ആക്ഷനും vfx, ഗ്രാഫിക്സ് വർക്കുകൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചരിത്ര സിനിമ ലോക സിനിമയുടെ നെറുകയിൽ മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയും അഭിമാനമായി ഉയർന്നു നിൽക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ്