മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങിയ ബ്രഹ്മാണ്ഡ സിനിമയാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം. ഈ വരുന്ന ഡിസംബർ രണ്ടിന് ആണ് ഈ ചിത്രം ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലായി അറുപതു ലോക രാജ്യങ്ങളിൽ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസായി ആണ് മരക്കാർ എത്തുന്നത്. ഇപ്പോൾ തന്നെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വരവേൽപ്പും ഈ ചിത്രത്തിന് ലഭിക്കും എന്നുറപ്പായി കഴിഞ്ഞു.
കേരളത്തിൽ മാത്രം ഇപ്പോൾ 850 ഇൽ അധികം ഫാൻസ് ഷോകൾ ചാർട്ട് ചെയ്തു റെക്കോർഡ് ഇട്ട ഈ ചിത്രം അഡ്വാൻസ് ബുക്കിങ്ങിൽ ഗൾഫ്, കാനഡ, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ ഒക്കെ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വളരെ അപൂർവമായ ഒരു നേട്ടം കൂടി മരക്കാരിലൂടെ മലയാളത്തിൽ എത്തുകയാണ്. പോളണ്ടിലും അർമേനിയയിലും വരെ മരക്കാരിനു ഫാൻസ് ഷോകൾ ഒരുങ്ങുകയാണ്. ഇത് കൂടാതെ ഇറ്റലിയിലും മരക്കാർ എത്തുന്നുണ്ട്. റോം, മാൾട്ട എന്നിവിടങ്ങളിൽ ആണ് ഇറ്റലിയിൽ മരക്കാർ എത്തുക. സൗദി അറേബ്യയിൽ ഇതിനോടകം എട്ടു ഫാൻസ് ഷോകൾ വെച്ച് റെക്കോർഡ് ഇട്ട ഈ ചിത്രം ഗൾഫിൽ അഞ്ഞൂറോളം പ്രീമിയർ ഷോകൾ കളിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
For The First Time 8 fans shows charted in Kingdom Of Saudi Arabia !!
Lal cares KSA Is all set to welcome the Lion of Arabian Sea
For #Marakkar Fans show tickets in KSA
Contact :
050-9647066
050-0504189#MarakkarFromDec2nd pic.twitter.com/0OTYtDZZqN— Snehasallapam (@SSTweeps) November 26, 2021
മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, ബാബുരാജ്, സുഹാസിനി, ഹരീഷ് പേരാടി, ഗണേഷ് കുമാർ, സന്തോഷ് കീഴാറ്റൂർ, മാമുക്കോയ, ഇന്നസെന്റ്, മണിക്കുട്ടൻ, നന്ദു, സുരേഷ് കൃഷ്ണ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്നിട്ടുള്ള ഈ ചിത്രം ഇംഗ്ലീഷിലും റിലീസ് ചെയ്യുന്നുണ്ട്. തിരു കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് അയ്യപ്പൻ നായരാണ്. രാഹുൽ രാജ് പശ്ചാത്തല സംഗീതമൊരുക്കിയപ്പോൾ ഗാനങ്ങൾ ഒരുക്കിയത് റോണി റാഫേൽ ആണ്.