പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന മാർക്കോണി മത്തായിയുടെ ചിത്രീകരണം അതിന്റെ അവസാനഘട്ടത്തിലാണ്. ചിത്രത്തിൽ ജയറാമും നായകനാണ്. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ .ജി നിർമിച്ചു സനിൽ കളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോണി മത്തായി. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വിജയ് സേതുപതി കഴിഞ്ഞ ദിവസം വൈറ്റില ഗോൾഡ്സൂക്കിൽ വന്നിരുന്നു. അവിടെ വെച്ച് വിജയ് സേതുപതിക്കൊപ്പം ഫോട്ടോ എടുത്ത ഒരു പെൺകുട്ടിയെ ആ ഫോട്ടോ സമ്മാനിക്കുവാൻ വേണ്ടി കണ്ടെത്തി തരണമെന്ന അപേക്ഷയുമായി ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ സാംജി ആന്റണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിരിക്കുകയാണ്. ജയസൂര്യയെ നായകനാക്കി അനൗൺസ് ചെയ്തിട്ടുള്ള ഗബ്രി എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് സാംജി ആന്റണി.
കുറിപ്പിന്റെ പൂർണരൂപം ഇതാ..
മാർക്കോണി മത്തായിയുടെ അവസാന ദിവസത്തെ ഷൂട്ട് വൈറ്റില ഗോൾഡ്സൂക്കിൽ നടക്കുന്നു.
വിജയ് സറിന്റെ സീനാണു ഷൂട്ട് ചെയ്യുന്നത്.രാവിലെമുതലെ നല്ല തിരക്കുണ്ട് സാർ വരുന്നതറിഞ്ഞ്.
വിജയ് സാർ വരുന്നതിനു മുന്നെ ഒരുപാട് ഷോട്ട്സ് ഷൂട്ട് ചെയ്യാനുണ്ടായിരുന്നു.
ഒരു ആരവം കേട്ടാണു തിരക്കിട്ട ഷൂട്ടിങ്ങിലായിരുന്ന ഞങ്ങൾ വിജയ് സാർ എത്തിയകാര്യം അറിയുന്നത്!!!
പിന്നീട് അങ്ങോട്ട് ഓരോ ഷോട്ട്സും എടുക്കാൻ പെട്ട പാട്.
ഇത്ര വൈകാരീകമായി ഒരു ജനക്കൂട്ടം ഒരു നടനോട് പ്രതികരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.
തിരക്കിൽ എങ്ങനെയോ ഷൂട്ടിംഗ് നടക്കുന്ന സ്റ്റേജിനു മുന്നിൽ എത്തിപ്പെട്ടതാണി മിടുക്കി .
വിജയ് സാർ സ്റ്റേജിൽ എത്തിയതുമുതൽ ആവേശവും സന്തോഷത്തിലും കണ്ണുനിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ഇവൾക്ക്.
ഷൂട്ട് പുരോഗ്ഗമിക്കുന്നതിനിടയിൽ “അണ്ണാ” എന്ന് ഉറക്കെ വിളിക്കുന്ന ഈ കുട്ടിയെ ശ്രദ്ദിച്ച വിജയ് സാർ ” സെമ്മ ക്യൂട്ട് അല്ലെടാ”?
സാറിനെ കണ്ട് കരയുകയായിരുന്നു ഞാൻ പറഞ്ഞു!
ഉടനെ സാർ മോളെ സ്റ്റജിലേക്ക് വിളിച്ചു
സാറിന്റെ അടുത്തെത്തിയതും കണ്ണുകൾ നിറഞ്ഞൊഴുകി അവൾ ആകെ വിറക്കുന്നുണ്ടായിരുന്നു.സാറിന്റെ “സിഗ്നേച്ചർ ഹഗ്ഗ് ” നൽകി അവളോട് ആരാണു കൂടെ വന്നതെന്ന് ചോദിച്ചു.ആൾക്കൂട്ടത്തിനകലെ മാറിനിൽക്കുന്ന അമ്മയെ ചൂണ്ടി കാണിച്ചു.മോളുടെ കൈയിൽ ഫോൺ ഇല്ലാത്തതുകൊണ്ട് എന്നോട് ഫോൺ ചോദിച്ചു എന്റെ ഫോണിന്റെ കാമറ അത്ര നല്ലതല്ലാത്തതിനാൽ മറ്റൊരു അസ്സോസിയേറ്റായ ധീരജിന്റെ ഫോൺ വാങ്ങി കൊടുത്തു. അവളെ ചേർത്തു പിടിച്ച് സാർ അതിൽ ഒരു സെൽഫി എടുത്തു .ഷൂട്ട് കഴിഞ്ഞു ഫോട്ടൊ അവർക്ക് കൊടുത്തെക്കണം എന്ന് പറഞ്ഞു.
പക്ഷെ ഷൂട്ടിന്റെ തിരക്കിൽ ഫോട്ടോ കൊടുക്കാൻ സാധിച്ചില്ല.അതുകൊണ്ട് ഈ കുട്ടിയെ അറിയുന്നവർ ഒന്നു അറിയിക്കണം പ്ലീസ്സ്..