മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മെറീന മൈക്കിൾ കുരിശിങ്കൽ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം നിരവധി സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. പല മേക്കോവറുകളിലൂടെ എത്തിയും മെറീന ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. തന്റെ പുത്തൻ മൈക് ഓവർ ചിത്രങ്ങൾ ഇപ്പോൾ താരം പങ്കുവയ്ക്കുകയാണ്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തെത്തുന്നത്. പിന്നീട് ഏറെ പ്രേക്ഷകപ്രീതി നേടിയത് ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു.
മോഡലിംഗ് രംഗത്ത് നിന്ന് വന്ന താരം സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിക്കാറുണ്ട്. ആരാധകർക്ക് വേണ്ടി നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്നത്. മെറീനയുടെ ഏറ്റവും വലിയ ഐഡന്റിറ്റി എന്നത് താരത്തിന്റെ ചുരുൾമുടി ആയിരുന്നു. എന്നാൽ ഇപ്പോൾ ആ മുടി സ്ട്രൈറ്റ് ചെയ്തിട്ടാണ് താരം എത്തിയിരിക്കുന്നത്. ആരിഫ് എ.കെയാണ് മെറീനയുടെ ഈ പുതിയ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.സെറീന സെയ്ഫിന്റെ ദി ഡ്രേപ് സ്റ്റുഡിയോയാണ് കോസ്റ്റിയൂം ചെയ്തത്. പുത്തൻ ചിത്രങ്ങളിൽ മെറീനയുടെ കണ്ണ് പൂച്ച കണ്ണ് ആയും കാണുവാൻ സാധിക്കുന്നുണ്ട്.