മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മെറീന മൈക്കിൾ കുരിശിങ്കൽ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം നിരവധി സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. പല മേക്കോവറുകളിലൂടെ എത്തിയും മെറീന ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തെത്തുന്നത്. പിന്നീട് ഏറെ പ്രേക്ഷകപ്രീതി നേടിയത് ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു.
മോഡലിംഗ് രംഗത്ത് നിന്ന് വന്ന താരം സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിക്കാറുണ്ട്. ആരാധകർക്ക് വേണ്ടി നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്നത്. മലയാളികളെ ഏറ്റവുമധികം വിസ്മയിപ്പിച്ച ഒരു കഥാപാത്രമായിരുന്നു ശോഭന അവതരിപ്പിച്ച മണിച്ചിത്രത്താഴിലെ നാഗവല്ലി. ചിത്രം പലവിധ റീമേക്ക്കൾക്കും വിധേയമായെങ്കിലും ശോഭനയെക്കാൾ മികച്ചതായി ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല.
കഴിഞ്ഞദിവസം മെറീന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ നാഗവല്ലി ആണോ എന്ന തരത്തിൽ ആരാധകർ കമന്റുകൾ ഇട്ടു. കണ്ണുകൾ രണ്ടും കട്ടിക്കെഴുതി നെട്ടി ചുട്ടിയും ഇട്ടു മുടി മുൻപോട്ട് പിന്നിയിട്ട് നാഗവല്ലിയുടെ ലുക്കിലാണ് മെറീന എത്തിയത്. ഫോട്ടോഗ്രാഫറായ അനീഷ് ബാബു പകർത്തിയ ചിത്രങ്ങളാണ് മെറീന തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഭിലാഷ് ചിക്കുവിന്റെ മേക്കപ്പും ‘ലെയ്റ ബൈ കുഞ്ചി സിബിയുടെ കോസ്റ്റിയുമാണ് മെറീന ഇട്ടിരിക്കുന്നത്.