കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരു കുട്ടനാടൻ മാർപ്പാപ്പ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർഗംകളി. പൂർണമായും കോമഡിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ ബിബിൻ ജോർജ് ആണ് നായകനായി എത്തുന്നത് .ചിത്രത്തിൽ മൂന്ന് നായികമാരാണ് ഉള്ളത്.നമിത പ്രമോദ്, സൗമ്യ, 96 ഫെയിം ഗൗരി കിഷൻ എന്നിവർ നായികമാരായി എത്തുന്നു. ചിത്രത്തിൻറെ ടൈറ്റിൽ ഫോണ്ട് ഇപ്പോൾ പൃഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചിരിക്കുകയാണ്.
ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആന്റണിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ബിബിൻ ജോർജിന് പുറമെ ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ, സിദിഖ്, ശാന്തി കൃഷ്ണ, സുരഭി സന്തോഷ്, ബിനു തൃക്കാക്കര എന്നിവർ ചിത്രത്തിൽ വേഷമിടുന്നു. ഗോപി സുന്ദർ ആണ് സംഗീതസംവിധായകൻ.ഹരിനാരായൻ ബി കെ ആണ് വരികൾ രചിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ അരവിന്ദ് കൃഷ്ണ ആണ്.ചിത്രം ഉടൻ റിലീസിനെത്തും.