അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം നിർവഹിക്കുന്ന മേരാ നാം ഷാജിയിലെ മർഹബ ഗാനം പുറത്തിറങ്ങി. എമിൽ മുഹമ്മദ് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ജാവേദ് അലിയാണ്. ബിജു മേനോൻ, ബൈജു, ആസിഫ് അലി, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ് ചിത്രം നിർമിക്കുന്നത്. ദിലീപ് പൊന്നൻ, ഷാനി കാദർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും,എമിൽ മുഹമ്മദ് മ്യൂസിക്കും കൈകാര്യം ചെയ്തിരിക്കുന്നു. വിഷുവിന് ചിരിക്കണി ഒരുക്കുവാൻ ഷാജിമാർ എത്തും.