മോഡലിംഗ് രംഗത്ത് നിന്ന് ബിഗ് ബോസിലെത്തി ശ്രദ്ധേയനായതാണ് ബഷീര്‍ ബഷി. രണ്ടു തവണ വിവാഹം കഴിച്ചുവെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ബഷീര്‍ ബഷിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സുഹാനയാണ് ബഷീര്‍ ബഷിയുടെ ആദ്യ ഭാര്യ. വ്ളോഗറായ മഷൂറയാണ് രണ്ടാം ഭാര്യ. ഇപ്പോഴിതാ ഗര്‍ഭിണിയാണെന്നുള്ള വിവരം വിഡിയോ വഴി പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് മഷൂറയും ഒപ്പം ബഷീര്‍ ബഷിയും.
ഗര്‍ഭിണിയാണെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് വിഡിയോയുടെ തുടക്കത്തില്‍ മഷൂറ പറയുന്നുണ്ട്. ഇതിന് ശേഷമാണ് പ്രഗ്നന്‍സി ടെസ്റ്റ് നടത്തുന്നത് കാണിക്കുന്നത്. ഇതിന് ശേഷം ഇരുവരും സന്തോഷം പങ്കുവയ്ക്കുന്നതും സുഹാനയെ വിവരം അറിയിക്കുന്നതും വിഡിയോയിലുണ്ട്. പ്രഗ്നന്‍സി കിറ്റ് കണ്ട് അതിശയിക്കുന്ന സുഹാനയെ കാണാം.
വിഡിയോ പങ്കുവച്ച ശേഷം നിരവധി പേരാണ് ഇവര്‍ക്ക് ആശംസകളുമായി എത്തുന്നത്. യൂട്യൂബില്‍ ഇന്ന് പോസ്റ്റ് ചെയ്ത വിഡിയോ ഏഴ് ലക്ഷത്തിലധികം പേര് ഇതിനോടകം കണ്ടു. യൂട്യൂബ് ട്രന്‍ഡിംഗില്‍ വിഡിയോ ഒന്നാമതെത്തി.